യു.കെ.വാര്‍ത്തകള്‍

കുതിച്ചുകയറുന്ന ഫീസ്: ഒരു വര്‍ഷത്തെ എംബിഎ കോഴ്‌സ് പ്രഖ്യാപിച്ച് ലണ്ടന്‍ ബിസിനസ് സ്‌കൂള്‍

യുകെയില്‍ എംബിഎ പഠിക്കാനായി പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെയിടയിലെ ട്രെന്റ് ആണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ കോഴ്സ് പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു.

ദൈര്‍ഘ്യം കറഞ്ഞ കോഴ്‌സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. 'എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്', എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന്‍ ബിര്‍കിന്‍ഷോ പറഞ്ഞു.

ദൈര്‍ഘ്യം കുറഞ്ഞ കോഴ്‌സുകള്‍ക്ക് ആഗോള ജനപ്രീതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1908-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍ ഓഫര്‍ ചെയ്ത രണ്ട് വര്‍ഷത്തെ പ്രോഗ്രാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതാണ് സ്ഥിതി. വിസാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയ സര്‍ക്കാര്‍ നടപടിയാണ് രണ്ട് വര്‍ഷത്തെ പ്രോഗ്രാമിന് പ്രധാനമായും ഡിമാന്‍ഡ് കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ദൈര്‍ഘ്യം കുറഞ്ഞ കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതെന്ന് ജിഎംഎസി ഗവേഷണം വ്യക്തമാക്കുന്നു. ഡിപ്പന്‍ഡന്റുമാരെ കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഒരു വര്‍ഷത്തെ എംബിയെയാണ് കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നത്. 2024-ല്‍ എല്‍ബിഎസ് നല്‍കുന്ന എംബിഎ ഇന്‍ടേക്കിന് 115,000 പൗണ്ടാണ് ട്യൂഷന്‍ ഫീസ്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions