വര്‍ധിച്ച മോര്‍ട്ട്ഗേജ് തിരിച്ചടവ് നടത്താന്‍ സാധിക്കാത്തതിനാല്‍ രാജി വയ്ക്കുകയാണെന്ന് സയന്‍സ് വകുപ്പ് മന്ത്രിയായ ടോറി എം പി ജോര്‍ജ്ജ് ഫ്രീമാന്‍. ഭരണകക്ഷിയുടെ മുന്‍ ബെഞ്ചിന് അപ്പുറത്ത്, തന്റെ ആരോഗ്യവും, കുടുംബത്തിന്റെ ക്ഷേമവും നോക്കേണ്ട സമയം വന്നെത്തിയതായി കരുതുവെന്ന് എം പി പറഞ്ഞു. എന്നാല്‍, രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം പറഞ്ഞത്, തന്റെ മോര്‍ട്ട്ഗേജ് തവണ ഇരട്ടിയിലധികമായി ഉയര്‍ന്നു എന്നായിരുന്നു.
ലിസ് ട്രസ്സിന്റെ മിനി ബജറ്റ് വരുത്തിയ സാമ്പത്തിക തിരിച്ചടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് ഉയര്‍ന്ന മോര്‍ട്ട്ഗേജ് അടക്കാന്‍ ക്ലേശിക്കുന്നത്. ഏകദേശം 16 ലക്ഷത്തോളം പേരുടെ ഫിക്സ്ഡ് റേറ്റ് ഡീല്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. അവര്‍ക്കെല്ലാം ഇനി കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള പ്രതിമാസ അടവ് നല്‍കേണ്ടി വരും.
നാല് പ്രധാനമന്ത്രിമാര്‍ക്ക് കീഴിലായി അഞ്ച് മന്ത്രിപദങ്ങള്‍ വഹിച്ച ഫ്രീമാന്‍ പറയുന്നത് ഏതൊരു മനുഷ്യന്റെയും നേട്ടത്തിന് പിന്നിലെ ചാലകശക്തികളായ ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം, ടീം വര്‍ക്കിനുള്ള മാനസികാവസ്ഥ എന്നിവയൊക്കെ തന്നില്‍ കുറഞ്ഞു വരുന്നതായാണ്. മാത്രമല്ല, ഈ മാസം മുതല്‍ തന്റെ പ്രതിമാസ മോര്‍ട്ട്ഗേജ് അടവുതുക 800 പൗണ്ടില്‍ നിന്നും 2000 പൗണ്ട് ആയി വര്‍ദ്ധിക്കുകയാണെന്നും മന്ത്രിയെന്ന നിലയിലുള്ള തന്റെ ശമ്പളത്തില്‍ നിന്നും അത് അടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വരെ ഒരു എം പിയുടെ ശമ്പളം 86,584 പൗണ്ട് ആയിരുന്നു. മന്ത്രി എന്ന് നിലയില്‍ 31,860 പൗണ്ട് അധികമായി ലഭിക്കും. അതായത്, നിലവില്‍ അദ്ദേഹത്തിന്റെ ശമ്പളം 1,18,444 പൗണ്ടാണ്. മന്ത്രിപദം രാജിവെച്ചതിന് ശേഷം അദ്ദേഹം മറ്റെന്തെങ്കിലും തൊഴില്‍ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. എം പി എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ സേവകന്‍ അല്ലാത്തതിനാല്‍ വേറെ തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍ നിയമപരമായ തടസ്സമൊന്നുമില്ല.
എന്നാല്‍, തന്റെ ബ്ലോഗില്‍ അദ്ദേഹം പറഞ്ഞത്, ഇനിയിപ്പോള്‍ വായിക്കുന്നതിനും ചിന്തിക്കുന്നതിനും കുറേ നല്ല മനുഷ്യരുമായി സംസാരിക്കുന്നതിനും തനിക്ക് ഏറെ സമയം ലഭിച്ചിരിക്കുന്നു എന്നാണ്. മാത്രമല്ല, മൂന്ന് പതിറ്റാണ്ടോളം താന്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്ര, സാങ്കെതിക, ഇന്നോവേഷന്‍ മേഖലകളില്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പഠിച്ച കാര്യങ്ങളെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ശമ്പളത്തെ കുറിച്ച് മന്ത്രി പ്രകടിപ്പിച്ച വികാരം പക്ഷെ ഡൗണിംഗ് സ്ട്രീറ്റ് ഉള്‍ക്കൊള്ളുന്നില്ല എന്ന് വ്യക്തമായി. നിലവില്‍മന്ത്രിമാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.