ലണ്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ലക്ഷ്യംവെച്ച് ആസിഡ് അക്രമണം; 9 പേര്‍ക്ക് പരിക്ക്
ലണ്ടനില്‍ അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. സൗത്ത് ലണ്ടനില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.നടന്ന ആസിഡ് അക്രമത്തില്‍ 'എന്റെ കണ്ണുകള്‍' എന്ന് കരഞ്ഞ് വിളിച്ച് അമ്മ. അക്രമണം നടക്കുന്നത് കണ്ട് രക്ഷിക്കാനായി എത്തിയ വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൂടാതെ സഹായത്തിനായി വന്ന പോലീസ് ഓഫീസര്‍മാര്‍ക്കും പൊള്ളലേറ്റു. കാല്‍പാം സൗത്തിലെ ലെസ്സാര്‍ അവന്യൂവില്‍ ആസിഡ് എന്ന് സംശയിക്കുന്ന വസ്തു എറിഞ്ഞ സംഭവത്തില്‍ ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെറ്റ് പോലീസ് ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇപ്പോള്‍ പ്രതിക്കായി തെരച്ചില്‍ നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത കോഫി കപ്പ് ഉപയോഗിച്ചാണ് ആസിഡ് എറിഞ്ഞതെന്നാണ് കരുതുന്നത്. ഒരാള്‍ രണ്ടോ, മൂന്നോ വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കാറില്‍ നിലത്ത് എറിയുന്നതായാണ് കണ്ടതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി.
ഇതിന് ശേഷം സ്ത്രീക്ക് നേരെ എന്തോ എറിഞ്ഞു. ഇതോടെ 'എന്റെ കണ്ണ്, എന്റെ കണ്ണ്' എന്ന് ഇവര്‍ നിലവിളിച്ചു. വീട്ടിലേക്ക് ഓടിപ്പോയി വെള്ളക്കുപ്പി എടുത്ത് ഇവരുടെ മുഖം കഴുകാന്‍ സഹായിച്ച ദൃക്‌സാക്ഷി ഇവരുടെ തൊലി കരിഞ്ഞ നിലയിലായിരുന്നുവെന്ന് വ്യക്തമാക്കി.
ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് പരുക്കേറ്റ ഒന്‍പത് പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം പ്രതി സംഭവസ്ഥത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.