യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ആസിഡ് ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ലണ്ടനില്‍ അമ്മയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംഭവം നടന്നതിന് ശേഷം ഒരു ടെസ്‌കോ ഔട്ട്‌ലെറ്റില്‍ കയറി വെള്ളം വാങ്ങുമ്പോള്‍ എടുത്ത പ്രതിയുടെ സി സി ടി വി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി ചിത്രത്തില്‍ കാണാം.

പ്രതി അബ്ദുള്‍ ഷുക്കൂര്‍ എസാദി അഫ്ഗാന്‍ വംശജനാണ്. നേരത്തെ രണ്ടു തവണ ഇയാള്‍ക്ക് യു കെയില്‍ തുടരുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീട് 2021 ലോ 2022 ലോ ആയിരുന്നു ഇയാള്‍ക്ക് യു കെ യില്‍ തുടരുവാനുള്ള ലീവ് ടു റിമെയ്ന്‍ നല്‍കിയത്.

ബുധനാഴ്ച്ച വൈകുന്നേരം തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്. ആക്രമണം നടത്താനായി ന്യു കാസിലില്‍ നിന്നും ബുധനാഴ്ച്ചയെത്തിയ അയാള്‍ അവിടെക്ക് തന്നെ തിരിച്ചു പോയിരിക്കും എന്നാണ് പോലീസ് കരുതുന്നത്.

31 കാരിയായ സ്ത്രീയുടെ പരിക്കുകള്‍ അതീവ ഗുരുതരമാണ്. അതുപോലെ അവരുടേ മൂന്നു വയസ്സുള്ള കുട്ടിയുടെയും പരിക്കുകള്‍ ഗുരുതരമാണ്. സാധാരണ ജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള പരിക്കുകളാണ് ഇരുവര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ആസിഡ് ആക്രമണത്തിന് മുന്‍പായി എസെഡി ഈ കുട്ടിയെ നിലത്ത് വലിച്ചെറിയുകയും ചെയ്തുവത്രെ.

പിന്നീട് വടക്കന്‍ ലണ്ടനിലെ കലേഡോണീയന്‍ റോഡിലെ സി സി ടി വിയിലാണ് ഇയാളുടെ ദൃശ്യങ്ങള്‍ പതിച്ചത്. അവിടെയുള്ള ടെസ്‌കോ സ്റ്റോറിലേക്ക് കയറുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. തന്റെ വെളുത്ത ഹ്യൂണ്ടായ് കാറിലായിരുന്നു അയാള്‍ അവിടെ എത്തിയത് എന്നതും ദൃശ്യത്തില്‍ നിന്നും മനസ്സിലാകുന്നത്. പിന്നീട് ടെസ്‌കോയില്‍ കയറി വെള്ളം വാങ്ങുമ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് പോലീസ് പങ്കുവച്ചത്.

രണ്ടു തവണ അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട എസദി 2021 ഏപ്രില്‍ 29 നും 2022 മാര്‍ച്ച് 2 നും ഇടയിലായി ആക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ കീഴിലുള്ള ഒരിടത്ത് താമസിക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് സഹായവും പിന്തുണയും നല്‍കിവരുന്ന ഒരു സംഘടനയാണിത്. അതിനു ശേഷം അയാള്‍ ന്യുകാസിലിലെ മറ്റൊരിടത്തേക്ക് മാറിയതായി ചാരിറ്റി സംഘടന പറയുന്നു. രണ്ടു തവണ അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട ആള്‍ക്ക് അത് ലഭിച്ചതെങ്ങനെയെന്ന ചോദ്യം ഉയരുകയാണ് ഇപ്പോള്‍.

മാത്രമല്ല, അഭയാര്‍ത്ഥിത്വം നല്‍കിയ മുഴുവന്‍ വ്യക്തികളുടെ കാര്യവും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ ജോണ്‍ ഹെയ്‌സ് ഉള്‍പ്പടെയുള്ള എം പിമാര്‍ ഹോം സെക്രട്ടറിക്ക് കത്തെഴുതുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിരമായി തന്നെ പുനപരിശോധന ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions