യുവതിയെ ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ച പാസ്ര്‍ അറസ്റ്റില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് അത്രിക്രമം നേരിട്ടത്. പാസ്റ്ററായ പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോനാണ് അറസ്റ്റിലായത്. ഇയാള്‍ യുവതിയെ രോഗശാന്തി ശുശ്രൂഷ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാര്‍ത്ഥനക്കിടയില്‍ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞുമോന്‍ വിവിധ മേഖലകളില്‍ ആത്മീയ കച്ചവടത്തിന് മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് ലഭിക്കുന്ന വിവരം. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.