യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധനവ് ചൊവ്വാഴ്ച മുതല്‍; പ്രതിവര്‍ഷം 1035 പൗണ്ടാകും

യുകെയിലെ കുടിയേറ്റ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധനവ് ഫെബ്രുവരി 6 ചൊവ്വാഴ്ച മുതല്‍ നടപ്പില്‍ വരും. പ്രതിവര്‍ഷം 624 ല്‍ നിന്നും 1035 പൗണ്ടായാണ് സര്‍ചാര്‍ജ് നിരക്കുകള്‍ വര്‍ധിക്കുക. ഹോം ഏഫീസ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.ജനുവരി 15ന് ബ്രിട്ടീഷ് പാര്‍ലമെന്റ് നിരക്ക് വര്‍ധന അംഗീകരിച്ചിരുന്നു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ടാകും തരത്തില്‍ 66 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, അവരുടെ ആശ്രിതര്‍, യൂത്ത് മൊബിലിറ്റി വീസയിലെത്തിയ തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരക്കും പ്രതിവര്‍ഷം 470 ല്‍ നിന്ന് 776 പൗണ്ടായി ഉയരും.

യുകെയില്‍ പ്രവേശിക്കുന്നതിനോ ജോലിയില്‍ തുടരുന്നതിനോ അപേക്ഷിക്കുമ്പോള്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് മുന്‍കൂറായി സമര്‍പ്പിക്കണം. വീയുടെ അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍ചാര്‍ജ് അടക്കണം. ഒരു കുടുംബം തുക അടക്കേണ്ടിവരുമ്പോള്‍ വലിയൊരു തുകയാണ് ചെലവാകുക.


2024 ഫെബ്രുവരി 6 മുതല്‍ 3 മുതല്‍ 5 വര്‍ഷം വരെയുള്ള വീസകള്‍ക്ക് മുതിര്‍ന്നവരില്‍ ഒരാള്‍ 3105 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് അടക്കേണ്ടിവരും. കുട്ടികളില്‍ ഒരാള്‍ 2328 പൗണ്ടാണ് അടക്കേണ്ടിവരിക. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള കുടുംബത്തിന് 6210 പൗണ്ട് കണ്ടെത്തണം. രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയും അടങ്ങുന്ന കുടുംബം 8538 പൗണ്ട്, രണ്ട് മുതിര്‍ന്നവരും 2 കുട്ടികളും അടങ്ങുന്ന കുടുംബം 10866 പൗണ്ട് എന്നിങ്ങനെ ഫീസുകള്‍ നല്‍കണം.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions