യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ കെമിക്കല്‍ ആക്രമണകേസിലെ പ്രതിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20000 പൗണ്ട് പ്രഖ്യാപിച്ചു പോലീസ്

ലണ്ടന്‍: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തില്‍ അഞ്ചാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും ഇനിയും പ്രതിയെ പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചു.


ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാള്‍ രാസവസ്തുക്കള്‍കൊണ്ട് ആക്രമണം നടത്തിയത്. ശരീരത്തിന് ഗുരുതരമായ പൊള്ളലേല്‍ക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അക്രമി ന്യൂകാസില്‍ നിന്നെത്തിയ അബ്ദുള്‍ ഷുക്കൂര്‍ ഇസീദിയാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.


ആക്രമണത്തില്‍ പരുക്കേറ്റ യുവതിയും കുട്ടികളും ഇപ്പോഴും ആശുപത്രിയിലാണ്. യുവതിയുടെ നില ഗുരുതരമാണ്. കുട്ടികള്‍ അപകടാവസ്ഥ തരണം ചെയ്തു എന്നാണ് മെട്രോപൊളിറ്റന്‍ പൊലീസ് കമാന്‍ഡര്‍ ജോണ്‍ സാവെല്‍ വ്യക്തമാക്കിയത്. ആക്രമണം നടത്തിയ പ്രതി ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ലണ്ടന്‍ കിങ് ക്രോസ് സ്റ്റേഷനില്‍ നിന്നും വിക്ടോറിയ ലൈനില്‍ കയറിയതായാണ് ഒടുവില്‍ ലഭിച്ചിട്ടുള്ള വിവരം. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി ചിത്രത്തില്‍ കാണാം.

ബുധനാഴ്ച്ച വൈകുന്നേരം തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്.

2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാണ്. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ലണ്ടനിലെത്തി ഇത്തരമൊരു അക്രമം നടത്താനുള്ള കാരണം വ്യക്തമല്ല.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions