രാജ്യത്തെ ഹീറ്റ് ശൃംഖലകള്‍ വിപുലീകരിക്കാനുള്ള ഗവണ്‍മെന്റ് നീക്കം ഉപഭോക്താക്കളുടെ പോക്കറ്റ് കീറുമെന്ന് ആശങ്ക. രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്ക് വമ്പന്‍ എനര്‍ജി ബില്ലുകള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഹീറ്റ് ശൃംഖലകളുടെ എണ്ണം അതിവേഗം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവണ്‍മെന്റ്.
2050-ഓടെ 5.5 മില്ല്യണ്‍ ഭവനങ്ങളില്‍ ഹീറ്റിംഗ് എത്തിക്കാമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി കണക്കാക്കുന്നത്. എന്നാല്‍ പരമ്പരാഗത ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ നിന്നും വിഭിന്നമായി കമ്മ്യൂണല്‍ ഹീറ്റിംഗ് സിസ്റ്റത്തിന്റെ പ്രയോജനം ലഭിക്കുന്നത് സമാനമായ സുരക്ഷകള്‍ ലഭ്യമാകില്ല.
ഹീറ്റ് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരും, ഹീറ്റ് സപ്ലൈയേഴ്‌സും നിലവില്‍ റെഗുലേഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രൈസ് ക്യാപ്പ് ബാധകമല്ലാത്തതിനാല്‍ ഇതനുസരിച്ച് നിരക്കുകളില്‍ വ്യതിയാനം സംഭവിക്കും. ഈ ഘട്ടത്തിലാണ് പ്രൈസ് ക്യാപ്പ് നടപ്പാക്കാതെ ഹീറ്റ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നത് നിരവധി കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന ബില്‍ ലഭിക്കാന്‍ ഇടയാക്കുമെന്ന് ദി ഹീറ്റ് ട്രസ്റ്റ് മേധാവി സ്റ്റീഫന്‍ നൈറ്റ് പറഞ്ഞു.
നിലവില്‍ 480,000 വീടുകളാണ് ഹീറ്റ് നെറ്റ്‌വര്‍ക്കുകളില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം പേരും കുറഞ്ഞ വരുമാനക്കാരും, കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള ടവര്‍ ബ്ലോക്കുകളിലുമാണ് താമസിക്കുന്നത്. എന്നാല്‍ എനര്‍ജി പ്രതിസന്ധി ഉള്‍പ്പെടെ നേരിട്ട ഘട്ടത്തില്‍ ഗ്യാസിന് 50 പെന്‍സ് വരെ അധികം നല്‍കേണ്ട അവസ്ഥയിലായിരുന്നു ഈ കുടുംബങ്ങള്‍.