നാട്ടുവാര്‍ത്തകള്‍

വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വിജയഗാഥ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 292 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും ആര്‍ അശ്വിന്റെയും ബോളിംഗ് പ്രകടനമാണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്.

അര്‍ധ സെഞ്ചറി നേടിയ സാക് ക്രൗളി (73) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഫോക്‌സ് 36, ടോം ഹാര്‍ട്ട്‌ലി 36, ബെന്‍ ഡക്കറ്റ് 28, രേഹന്‍ അഹമ്മദ് 23, ഓലി പോപ്പ് 23, ജോണി ബെയര്‍സ്‌റ്റോ 26 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

രണ്ടാം ഇന്നിങ്‌സിലെ മൂന്നു വിക്കറ്റ് ഉള്‍പ്പെടെ ബുംറ മത്സരത്തില്‍ 9 വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ ആര്‍ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍ (209) കളിയിലെ താരമായി. അഞ്ചുമത്സര പരമ്പരയില്‍ ഇരു ടീമുകള്‍ക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്‌കോട്ടില്‍ ആരംഭിക്കും.

  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions