ക്രോയ്‌ഡോണില്‍ മലയാളിയായ യുവ വ്യവസായി മരണമടഞ്ഞു. വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ ഗില്‍സിന്റെ മകനായ റാഗില്‍ ഗില്‍സ്(27) ആണ് മരണമടഞ്ഞത്. പെട്ടെന്നുള്ള മരണമാണെന്നാണ് പുറത്ത് വരുന്ന വിവരം.
ക്രോയ്‌ഡോണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. ഐ.ഗില്‍സിന്റെയും രാജി ഗില്‍സിന്റെയും മകനാണ് റാഗില്‍. റാഗിലിന്റെ ഭാര്യ പെട്രേസിയ ജിഷുവയാണ്. റാഗിലിന് ഒരു സഹോദരനാണ് ഉള്ളത്. അഗില്‍ ഗില്‍സ്.
റാഗിലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മലയാളി സമൂഹവും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.