യു.കെ.വാര്‍ത്തകള്‍

ദന്ത ഡോക്ടര്‍മാര്‍ക്ക് 20000 പൗണ്ട് ബോണസ് നല്‍കി സേവനം കാര്യക്ഷമമാക്കാന്‍ എന്‍എച്ച്എസ്

കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള സമരങ്ങളും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. ജീവനക്കാരുടെ രോഗികളുടെ ബാഹുല്യവും നിമിത്തം സകല വിഭാഗവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഏഴര മില്യണിലെത്തി. ദന്ത ചികിത്സാ രംഗത്തും സമാനമായ സ്ഥിതിയാണ്. മതിയായ ഡോക്ടര്‍മാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയില്‍ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നല്‍കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

ഇതുകൂടാതെ നിലവില്‍ ദന്ത ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇന്ന് മന്ത്രിമാര്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.


ദന്ത ചികിത്സാ മേഖലയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനുള്ള ബോണസ് സ്കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. 'ഗോള്‍ഡന്‍ ഹലോ' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും.


എന്‍എച്ച്എസ് ദന്തചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്, കൂടാതെ പുതിയ എന്‍എച്ച്എസ് രോഗികളെ സ്വീകരിക്കുന്നതിന് എല്ലാ ദന്തഡോക്ടര്‍മാര്‍ക്കും ടോപ്പ്-അപ്പ് പേയ്‌മെന്റ്കളും ഉള്‍പ്പെടുന്നു. എന്നാല്‍ നടപടികള്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് ഡെന്റല്‍ നേതാക്കള്‍ പറയുന്നു.


രണ്ട് വര്‍ഷമായി ദന്തഡോക്ടറെ സന്ദര്‍ശിക്കാത്ത ഒരു രോഗിയെ കാണുന്നതിന് 28 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് പേയ്‌മെന്റിന് മുകളില്‍ 15 പൗണ്ട് അധികമായി ദന്തഡോക്ടര്‍മാര്‍ക്ക് നല്‍കും. രോഗിക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ജോലി ആവശ്യമാണെങ്കില്‍, ക്യാഷ് ഇന്‍സെന്ററ്റീവ് 50 പൗണ്ട് വരെ വര്‍ദ്ധിക്കും.


അടുത്ത 12 മാസത്തിനുള്ളില്‍ 1.5 ദശലക്ഷം ചികിത്സകള്‍ കൂടി നല്‍കുന്നതിന് ഈ പ്രോത്സാഹനങ്ങള്‍ വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 32.5 ദശലക്ഷം നടത്തി - എന്നാല്‍ അത് പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ കുറവാണ്. സ്മൈല്‍ ഫോര്‍ ലൈഫ് എന്ന പദ്ധതിയുടെ കീഴില്‍ നേഴ്സറി സ്കൂളിലെ കുട്ടികള്‍ക്ക് ദന്തക്ഷയത്തെ ചെറുക്കാനായി പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.


എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നു. പല പദ്ധതികളും വളരെ നാളായി തങ്ങള്‍ ആവശ്യപ്പെടുന്നവയാണെന്നും പുതിയ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പരാജയമാണെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions