യു.കെ.വാര്‍ത്തകള്‍

ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമത് ലണ്ടന്‍

ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമതെത്തി ലണ്ടന്‍. തലസ്ഥാന നഗരമായ ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാള്‍ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്‍ഡും ആണ്. 2023 ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്.


ഇന്ത്യയില്‍ നിന്ന് രണ്ടു നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരുവും പൂനയുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ടോംടോം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 രാജ്യങ്ങളിലായി 387 നഗരങ്ങളില്‍ നടത്തിയ സമഗ്രമായ പഠനത്തിലാണ് ഏറ്റവും തിരക്കുള്ള നഗരമായി ലണ്ടന്‍ ഒന്നാമത് എത്തിയത്.


29 മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനും 29 മിനിറ്റ് ശരാശരി യാത്രാ സമയമുള്ള കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയും തൊട്ടുപിന്നാലെയുണ്ട്. ഇറ്റലിയിലെ മിലാനാണ് നാലാം സ്ഥാനത്ത്. 2023ല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മിലാന്‍ നഗരത്തില്‍ വ്യക്തികള്‍ ശരാശരി 28 മിനിറ്റും 50 സെക്കന്‍ഡുമാണ് എടുക്കുന്നത്. പെറുവിലെ ലിമയാണ് 28 മിനിറ്റും 30 സെക്കന്‍ഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്ത്.


ആറാമതുള്ള ഇന്ത്യയിലെ ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം 10 കിലോമീറ്റര്‍ യാത്രയ്ക്ക് ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും ചെലവിട്ടതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു നഗരമായ പൂനെയില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരാള്‍ ചെലവഴിച്ചത് 27 മിനിറ്റും 50 സെക്കന്‍ഡുമാണ്. പൂനെക്ക് പിന്നിലായി റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഫിലിപ്പീന്‍സിലെ മനില, ബെല്‍ജിയത്തിലെ ബ്രസല്‍സ് എന്നിവ യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളിലാണുള്ളത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions