യു.കെ.വാര്‍ത്തകള്‍

സ്വതന്ത്ര രാഷ്ട്രവാദവുമായി വെയില്‍സും; പ്രതിപക്ഷ പാര്‍ട്ടി പദ്ധതിയില്‍ വെയില്‍സിന് ഭാവിയില്‍ പ്രത്യേക നാണയവും

സ്‌കോട്ട് ലന്‍ഡിന്റെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കി അധികാരത്തിലെത്തിയ വരായിരുന്നു സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി. വീണ്ടും ഇതിനായി ജനഹിത പരിശോധന വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് അവര്‍. എന്നാല്‍ എസ്എന്‍പിയിലെ ആഭ്യന്തര പ്രശ്‌നം അവരുടെ ജനപിന്തുണ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. അടുത്തകാലത്തെ അഭിപ്രായ സര്‍വ്വേകള്‍ സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡ് വാദത്തിനും പിന്തുണ കുറയുന്ന കാഴ്ച്ചയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് വെയില്‍സിന്റെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കി പ്രതിപക്ഷം രംഗത്തെത്തുന്നത്.

വെയില്‍സിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പ്രതിപക്ഷ പാര്‍ട്ടിയായ പ്ലൈഡ് കാമരി ഭാവിയില്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സ്വന്തം കറന്‍സി ഉണ്ടാക്കുന്നതിനെ കുറിച്ചു വരെ ചിന്തിക്കുകയാണ് . രാജ്യത്തിന്റെ ഭരണഘടനാപരമായ ഭാവിയെ കുറിച്ച് പഠനം നടത്തിയ ഒരു സ്വതന്ത്ര കമ്മീഷന്‍, സ്വാതന്ത്ര്യം എന്നത് ലഭിക്കാന്‍ ഇടയുള്ള ഒന്നാണെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.

എന്നാല്‍, യുകെ വിട്ടു പോകണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതാണ് മറ്റൊരു വിസ്മയകരമായ കാര്യം. വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് നിലവില്‍ വെയ്ല്‍സ്, യു കെ വിട്ട് സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളണം എന്ന വാദത്തെ അനുകൂലിക്കുന്നത്. അതേ സമയം 56 ശതമാനം പേര്‍ ആ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്.

എങ്കിലും ഇതൊന്നും പ്രതിപക്ഷ പാര്‍ട്ടിയെ തളര്‍ത്തുന്നില്ല. സ്വതന്ത്ര വെയില്‍സിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ് അവര്‍. അതിലൊന്നാണ് സ്വന്തമായി കറന്‍സി ഉണ്ടാക്കുന്നതിനുള്ള പദ്ധതി. സ്വാതന്ത്ര്യം ലഭിച്ചാല്‍ ആദ്യ കുറേനാള്‍ സാമ്പത്തികമായി ഉന്നമനം ഉണ്ടായേക്കാമെങ്കിലും, ദീര്‍ഘകാലയളവില്‍ അത് രാജ്യത്തെ തകര്‍ക്കുകയേയുള്ളു എന്നാണ് ചില വിദഗ്ധരുടെ നിലപാടാണ്.

ഹ്രസ്വകാലയളവില്‍ സാമ്പത്തികമായ ഉന്നമനത്തിനായി, സമ്പദ്വ്യവസ്ഥയുടെ പൂര്‍ണ്ണ നിയന്ത്രണം കൈയ്യില്‍ എടുക്കണം. അതിനായി ഏറ്റവും നല്ല മാര്‍ഗ്ഗം സ്വന്തമായ ഒരു കറന്‍സി രൂപപ്പെടുത്തുക എന്നതാണെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. നൂറു കണക്കിന് വര്‍ഷങ്ങള്‍ വെയില്‍സിന് സ്വന്തമായി ഒരു കറന്‍സി ഉണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടിലായിരുന്നു, ഇംഗ്ലണ്ടിന്റെ പൗണ്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വെല്‍ഷ് പൗണ്ട് ആവിഷ്‌കരിച്ചത്. പിന്നീറ്റ് 1707- ല്‍ അത് മാറി ഇംഗ്ലീഷ് പൗണ്ട് ആയി. 1801 -ല്‍ പൗണ്ട് സ്റ്റെര്‍ലിംഗ് നിലവില്‍ വന്നു.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions