നാട്ടുവാര്‍ത്തകള്‍

മരത്തില്‍കെട്ടിത്തൂങ്ങിയ നിലയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൃതദേഹം; വാനിന്റെ മുന്നില്‍ച്ചാടി ഭാര്യ

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. മകന്റെ പിറന്നാള്‍ തലേന്നായിരുന്നു ഇരുവരും ദാരുണമായ മരണം തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ആവണീശ്വരത്തു വാനിനുമുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകാതെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. സാമ്പത്തികമായ ഞെരുക്കം മറികടക്കാന്‍ മൈക്രോ ഫിനാന്‍സ് യൂണിറ്റുകളില്‍ നിന്നും പലിശക്കാരില്‍നിന്നും ഇവര്‍ വായ്പയെടുത്തതായും പറയുന്നു. സംഭവദിവസവും മൈക്രോഫിനാന്‍സ് വായ്പയുടെ തിരിച്ചടവിനായി തുക സ്വരൂപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പത്തനാപുരം വിളക്കുടി മേലില പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ആയിരവില്ലിപ്പാറയിലെത്തിയ ഇരുവരും ഒരുമിച്ചു ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രാജി ആവണീശ്വരത്തെത്തി വാനിനു മുന്നില്‍ ചാടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇതിനിടെ ഭര്‍ത്താവ് വിജേഷിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകീട്ട് വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions