യു.കെ.വാര്‍ത്തകള്‍

പന്ത്രണ്ടാം വയസില്‍ യൂണിവേഴ്സിറ്റിയില്‍; 21ല്‍ പിഎച്ച്ഡി നേടിയ യുകെയിലെ അത്ഭുത പ്രതിഭ

ബ്രിട്ടനില്‍ ഒരു കുട്ടി പ്രതിഭ വാര്‍ത്ത സൃഷ്ടിക്കുകയാണ്. വെറും പന്ത്രണ്ടാം വയസില്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി 21-ാം വയസ്സില്‍ പി എച്ച് ഡി നേടിക്കൊണ്ട് രാജ്യത്തെ , പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇറാനിയന്‍ വംശജന്‍ ചരിത്രം സൃഷ്ടിച്ചു.

യാഷ ആസ്ലി എന്ന് ഈ യുവ പ്രതിഭക്ക് ഡോക്ടറേറ്റ് ലഭിച്ചത് അപ്ലൈഡ് മാത്തമാറ്റിക്സിലാണ്. യൂണിവേഴ്സിറ്റി ഓഫ് ലസ്റ്ററില്‍ നിന്നായിരുന്നു പി എച്ച് ഡി ലഭിച്ചത്. കൗമാരത്തിലേക്ക് കടന്നപ്പോള്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ച ഈ വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി അക്കൗണ്ടന്റായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ചു. മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് മാത്രമായി പിന്നീട് ആ പിതാവിന്റെ ജോലി.

ഒരിക്കല്‍ മനുഷ്യ കാല്‍ക്കുലേറ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട യാഷക്ക് തന്റെ ഭാവിയെ കുറിച്ച് അല്പം ആശയക്കുഴപ്പമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലോ ഡാറ്റാ മൈനിംഗ് മേഖലയിലോപ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കിലും, അക്കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനം എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും യാഷ പറയുന്നു.

ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ട് എന്ന് പറഞ്ഞ യാഷാ അതിനായി സഹായിച്ച എല്ലാ ലക്ചറര്‍മാര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും പെട്ടെന്ന് പി എച്ച് ഡി എടുക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല എന്ന് പറഞ്ഞ യാഷ, തീര്‍ച്ചയായും ഏറെ സന്തോഷവാനാണെന്നും പറഞ്ഞു. എന്നാല്‍, മകനു വേണ്ടി ജോലി വരെ ഉപേക്ഷിച്ച് താങ്ങായി കൂടെ നിന്ന പിതാവ് പറയുന്നത് മകന്റെ നേട്ടത്തില്‍ സന്തോഷം ഏറെയുണ്ടെങ്കിലും അദ്ഭുതം ഒട്ടുമില്ലെന്നാണ്. അവന്‍ അത് നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും ആ പിതാവ് പറയുന്നു.

കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ യാഷ ഈ നേട്ടം ഇതിനു മുന്‍പെ കൈവരിക്കുമായിരുന്നു എന്നും പിതാവ് മൂസ്സ പറയുന്നു. ഒന്‍പത് വയസ്സുള്ളപ്പോഴാണ് യാഷ ജി സി എസ് ഇ യും എ ലെവലും പാസ്സാകുന്നത്. ഫ്രഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലും ഈ യുവാവിന് അസാധ്യമായ വഴക്കമുണ്ട്. 1979-ല്‍ ഇറാനില്‍ നിന്നും ബ്രിട്ടനിലെത്തിയ ആളാണ് മൂസ.

താന്‍ യു എന്‍ ഐയെ സമീപിച്ച് യൂണിവേഴ്സിറ്റി ഫീസ് ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ചു എന്ന് മൂസ പറഞ്ഞു. ഫീസ് നല്‍കുവാനുള്ള വരുമാനം ഇല്ലാതിരുന്നതിനാലായിരുന്നു അത്. സ്ഥലം എം പിയുമായി ബന്ധപ്പെട്ടും ഇക്കാര്യം അഭ്യര്‍ത്ഥിച്ചു. മാസങ്ങളുടെ പ്രയത്നത്തിന് ശേഷം, നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ഇല്ലാതെ തന്നെ യാഷക്ക് സ്റ്റുഡന്റ് ലോണ്‍ നല്‍കാന്‍ സ്റ്റുഡന്റ് ഫിനാന്‍സ് തയ്യാറായി.15 വയസ്സുള്ളപ്പോഴായിരുന്നു യാഷ തന്റെ ഹോണേഴ്സ് ഡിഗ്രി നേടിയത്. അതും ഫസ്റ്റ് ക്ലാസോടെ . 13 വയസ്സുള്ളപ്പോള്‍ യൂണിവേഴ്സിറ്റി ഒരു ടൂട്ടോറിയല്‍ നടത്തുന്ന ജോലി യാഷക്ക് നല്‍കിയിരുന്നു.


ആഴ്ച്ചയില്‍ ഒരിക്കല്‍ ഉള്ള ക്ലാസ്സുകളില്‍ തന്നെക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ലക്ചറര്‍മാര്‍ നല്‍കുന്ന പ്രോബ്ലങ്ങള്‍ സോള്‍വ് ചെയ്യാന്‍ സഹായിക്കലായിരുന്നു ജോലി. തികച്ചും അസാധാരണമായ ബുദ്ധിപാടവം ചെറുപ്പം മുതല്‍പ്രദര്‍ശിപ്പിച്ചിരുന്ന ആളായിരുന്നു യാഷ എന്ന് പിതാവ് പറയുന്നു.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions