പ്രവചനങ്ങള്‍ തെറ്റിച്ചു യുകെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 4 ശതമാനത്തില്‍ നിന്നു. പണപ്പെരുപ്പം ജനുവരിയില്‍ 4.2 ശതമാനത്തിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. പണപ്പെരുപ്പം താഴ്ന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ. ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്- സിപിഐ 4.0 ശതമാനത്തില്‍ തന്നെ ഒതുങ്ങിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. ഡിസംബറില്‍ 4 ശതമാനത്തിലേക്ക് വര്‍ദ്ധിച്ച ശേഷം ഇത് താഴ്ന്നില്ലെങ്കിലും ഉയര്‍ന്നില്ലെന്നതാണ് ആശ്വാസമാകുന്നത്.
ജനുവരിയില്‍ പണപ്പെരുപ്പം 4.2 ശതമാനത്തിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. കോര്‍ സിപിഐ ജനുവരിയില്‍ 5.1 ശതമാനത്തിലെത്തി. ഡിസംബറില്‍ ഇത് 5.2 ശതമാനമായിരുന്നു. അതേസമയം യുകെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ജനുവരിയിലെ പ്രതിമാസ കണക്കുകളില്‍ 0.6% കുറവ് രേഖപ്പെടുത്തി.
അതേസമയം, യുകെ സിപിഐ പണപ്പെരുപ്പ നിരക്ക് സമാനമായ നിലയില്‍ തുടര്‍ന്നത് പൗണ്ടിനെ സ്വാധീനിച്ചു. ഇതോടെ വന്‍തോതില്‍ വില്‍പ്പന സമ്മര്‍ദമാണ് വിപണിയിലുള്ളത്. ഇപ്പോള്‍ ഡോളറിനെതിരെ 1.2564 എന്ന നിലയിലാണ് വ്യാപാരം.
പണപ്പെരുപ്പം വര്‍ദ്ധിക്കാതെ നിലനിന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യത്തെ പലിശ നിരക്ക് വെട്ടിക്കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നിരക്ക് കുറയ്ക്കാന്‍ നയനിര്‍മ്മാതാക്കള്‍ തയ്യാറാകില്ലെന്നാണ് സൂചന.