യു.കെ.വാര്‍ത്തകള്‍

ആശ്രിത നിയന്ത്രണം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാലു ശതമാനം കുറവ്

ബ്രിട്ടനിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം എന്നിവയൊക്കെ തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് ബ്രിട്ടനില്‍ പഠിക്കാന്‍ താത്പര്യം കാട്ടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു എന്നാണ്. ബ്രിട്ടീഷ് പഠനത്തോടുള്ള വിമുഖത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 4 ശതമാനം കുറവാണ്.

അതേസമയം, യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍സ് സര്‍വീസ് (യു സി എ എസ്) ന്റെ കണക്കില്‍ പറയുന്നത്, ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 0.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്. അടുത്ത കാലത്ത് റെക്കോര്‍ഡ് എണ്ണത്തില്‍ എത്തിയതിനു ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ കുറവ് തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 4 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോള്‍ 8770 വിദ്യാര്‍ത്ഥികളാണ് കുറഞ്ഞത്. അതേസമയം നൈജീരിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 46 ശതമാനം അല്ലെങ്കില്‍ 1,590 വിദ്യാര്‍ത്ഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇത്തവണ വിദ്യാര്‍ത്ഥികളുടെ ഏണ്ണത്തില്‍ ഏറ്റവുമധികം വര്‍ദ്ധനവ് ഉണ്ടായത് ചൈനയില്‍ നിന്നുമാണ്. 3 ശതമാനം അല്ലെങ്കില്‍ 910 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലായി ചൈനയില്‍ നിന്നും എത്തിയിട്ടുള്ളത് ടര്‍ക്കിയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 710 (37 ശതമാനം) വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തിയപ്പോള്‍ കാനഡയില്‍ നിന്നും 340 (14 ശതമാനം) വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തി.


ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമമായി വര്‍ദ്ധനവ് ഉണ്ടായതിനു ശേഷം ഇപ്പോള്‍ കുറവുണ്ടാകുന്നത് സര്‍ക്കാരിന്റെ പുതിയ വിസ നിയന്ത്രണങ്ങള്‍ മൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions