നാട്ടുവാര്‍ത്തകള്‍

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത്; കെകെ ശൈലജയും ലിസ്റ്റില്‍

ലോക്സഭാ തിരഞ്ഞ‌ടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് . 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. ഇതിനോടകം തന്നെ സ്ഥാനാര്‍ഥി സാധ്യത പട്ടികയും പുറത്തുവരുന്നുണ്ട്.

മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളില്‍ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉള്‍ക്കൊളളുന്ന ഒരു സ്ഥാനാ‍ര്‍ത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എകെ ബാലന്‍ അടക്കമുളള മുതി‍ര്‍ന്ന നേതാക്കളുടെ പേരുകളുള്ള സ്ഥാനാ‍ര്‍ത്ഥി സാധ്യതാ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളില്‍ പരിഗണയ്ക്കുന്നുണ്ട്. 2009 ല്‍ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തില്‍ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കമെങ്കിലും ജനപ്രീതിയില്‍ മുന്നിലുളള കെകെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയില്‍ പ്രവ‍ര്‍ത്തിച്ച വേളയില്‍ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

കോഴിക്കോട് മണ്ഡലത്തില്‍ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാല്‍ കോഴിക്കോട് എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതി‍ര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കാസര്‍ഗോഡ് എംവി ബാലകൃഷ്ണനെയും ടിവി രാജേഷിനെയും പരിഗണിക്കുന്നു.

കൊല്ലത്ത് മുകേഷ്, പത്തനംതിട്ടയില്‍ തോമസ് ഐസക്കിന്റെയും ആലപ്പുഴയില്‍ എംഎം ആരിഫിന്റെയും പേരുകള്‍ പട്ടികയിലുണ്ട്. കര്‍ഷക സമര നേതാവ് ബിജു കൃഷ്ണയുടെ പേരും ഉയരുന്നുണ്ട്. ആറ്റിങ്ങലില്‍ വി ജോയിയുടെയും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിന്റെയും പേരാണുള്ളത്. ചാലക്കുടി സി രവീന്ദ്രന്റെയും ആലത്തൂര്‍ മന്ത്രി കെ രാധാകൃഷ്ണന്റെയും പേരുകളുണ്ട്. മലപ്പുറത്ത് യുഡിഎഫില്‍ നിന്നും അട‍ര്‍ത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. പാലക്കാട്ട് എം സ്വരാജിന്റെ പേരും ഉയ‍ര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ്ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുന്ന പേരുകള്‍ കീഴ് ഘടകത്തിലേക്ക് അയക്കും. അവിടെ ചര്‍ച്ച ചെയ്ത ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണനക്ക് വരും. അവസാനം പിബിയാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം കൊടുക്കുക. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions