നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക് ചാടാന്‍ ഒരുങ്ങുന്നു!

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് ഡല്‍ഹിയിലെത്തിയത് ബിജെപിയിലേക്ക് ചേക്കേറാനാണെന്ന് അഭ്യൂഹങ്ങള്‍. ഇന്ന് ഡല്‍ഹിയിലെത്തിയ കമല്‍നാഥ് ഭരണകക്ഷിയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന ഉണ്ടായതോടെയാണ് കമല്‍നാഥ് ബിജെപിയിലേക്കാണോ എന്ന ചോദ്യം ഉയര്‍ന്നത്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥ് തലസ്ഥാനത്ത് എത്തി ബിജെപി നേതാക്കളെ കാണുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടി മാറ്റ സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമല്‍നാഥ് ഒറ്റയ്ക്കല്ല മകനും എംപിയുമായ നകുല്‍നാഥും തലസ്ഥാനത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയില്‍ അംഗത്വമെടുക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് കമല്‍നാഥും പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയാണ് കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ്. സോഷ്യല്‍ മീഡിയയിലെ തന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് നകുല്‍ നാഥ് ഒഴിവാക്കുകയും കമല്‍ നാഥ് ഡല്‍ഹിയില്‍ എത്തുകയും ചെയ്തതോടെ കമല്‍നാഥിന്റേയും മകന്റേയും ബിജെപി പ്രവേശനം ചര്‍ച്ചയായി.

നകുല്‍ നാഥ് ഈ മാസാദ്യം 2019 ല്‍ താന്‍ വിജയിച്ച ചിന്ദ്വാര ലോക്സഭാ സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പായിരുന്നു ഈ പ്രഖ്യാപനം.

ഇത്തവണയും ഞാന്‍ നിങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കും. കമല്‍നാഥോ നകുല്‍നാഥോ മത്സരിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ മല്‍സരിക്കും.

തന്റെ മണ്ഡലമായ ചിന്ദ്വാരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ചിന്ദ്വാരയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണോ കമല്‍നാഥിന്റെ മകന്‍ നകുല്‍ മല്‍സരിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്.

കമല്‍നാഥ് ബിജെപിയില്‍ ചേരുകയോ അല്ലെങ്കില്‍ കോണ്‍ഗ്രസ് വിടാതിരിക്കുകയോ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും മകന്‍ നകുല്‍ നാഥ് ബിജെപിയിലേക്കെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.. നകുല്‍ നാഥിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഛിന്ദ്വാരയില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. ബിജെപിയ്ക്ക് ഒപ്പം ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുവെന്നും വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഡല്‍ഹിയിലെത്തിയ കമല്‍നാഥിനോട് മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും വിട്ടുപറയാതെയാണ് നേതാവിന്റെ മറുപടി.

ഇത് നിഷേധിക്കാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ ഇത് പറയുന്നു, നിങ്ങള്‍ ആവേശഭരിതരാകുന്നു, എനിക്ക് ഈ വശത്താണെങ്കിലും ആ വശത്താണെങ്കിലും ആവേശം വരുന്നില്ല. പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്ക് ശേഷം കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions