ഇമിഗ്രേഷന്‍

18 - 30 വരെ പ്രായവും ഡിഗ്രിയുമുള്ള 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2 വര്‍ഷത്തെ വിസക്കായി നറുക്കെടുപ്പ് 20 മുതല്‍ 22 വരെ

ഇന്ത്യന്‍ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള പുതിയ നറുക്കെടുപ്പ് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് നറുക്കെടുപ്പ് അവസാനിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 24 മാസങ്ങള്‍ യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതാണ് ഈ പദ്ധതി.


2024 ഫെബ്രുവരി 20ന് ഉച്ചക്ക് രണ്ടര മുതല്‍ 22ന് ഉച്ചക്ക് രണ്ടര മണി വരെയായിരിക്കും നറുക്കെടുപ്പ്. ബാച്ചിലേഴ്സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയും. അതിനോടൊപ്പം ചുരുങ്ങിയത് 2,530 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല, 18 വയസില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ ഉണ്ടായിരിക്കുകയുമരുത്.


ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 90 ദിവസത്തിനകം വിസക്കായി അപേക്ഷിക്കാം. വിസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജും നല്‍കണം. ഒപ്പം ബയോമെട്രിക്സ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. വിസയ്ക്ക് അപേക്ഷിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിലെത്തണം എന്ന നിബന്ധനയും ഉണ്ട്.

ഈ വര്‍ഷം ഇന്ത്യന്‍ യുവ പ്രൊഫഷണലുകള്‍ക്കായി 3000 സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഫെബ്രുവരിയിലെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവ 2024 ജൂലായ് മാസത്തെ നറുക്കെടുപ്പിലായിരിക്കും ഉണ്ടാവുക. നറുക്കെടുപ്പില്‍ തികച്ചും സൗജന്യമായി പങ്കെടുക്കാമെങ്കിലും, ഈ സ്‌കീമിനു കീഴിലുള്ള പ്രക്രിയകള്‍ക്കായി 298 പൗണ്ട് ചെലവ് വരും. ഇത് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം നല്‍കിയാല്‍ മതി. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് പിന്നാലെ വരുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല.

ക്രമരഹിതമായിട്ടായിരിക്കും ഇതില്‍ വിജയികളെ കണ്ടെത്തുവാനുള്ള നറുക്കെടുപ്പ് നടത്തുക. വിജയികളെ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളില്‍ ഇ മെയില്‍ വഴി വിവരം അറിയിക്കും. ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായിരിക്കണം. യു കെയിലേക്ക് യാത്ര തിരിക്കുന്നസമയത്ത് ചുരുങ്ങിയത് 18 വയസെങ്കിലും ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ഗ്രാഡ്വേറ്റ് ബിരുദമോ ബിരുദാന്തര ബിരുദമോ ഉണ്ടായിരിക്കണം. 2530 ബ്രിട്ടീഷ് പൗണ്ട് സമ്പാദ്യം ഉണ്ടായിരിക്കണം. അതുപോലെ 18 വയസ്സില്‍ താഴെയുള്ള ആശ്രിതരായ കുട്ടികള്‍ ഉണ്ടാകരുത്.


നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കാം. വിജയിച്ചാല്‍ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് വിസക്ക് അപേക്ഷിക്കുവാനുള്ള അറിയിപ്പ് ലഭിക്കും. സാധുവായ പാസ്സ്പോര്‍ട്ട് അല്ലെങ്കില്‍, നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖകള്‍, നിങ്ങള്‍ക്ക് ചുരുങ്ങിയത് 2530 പൗണ്ട് സമ്പാദ്യമുണ്ട് എന്നതിന്റെ രേഖാമൂലമായ തെളിവ്, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷയരോഗ പരിശോധന ഫലം, ഇന്ത്യയില്‍ നിന്നുള്ള ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.



  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions