നാട്ടുവാര്‍ത്തകള്‍

ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; അതിര്‍ത്തികളടക്കം അരിച്ചുപെറുക്കി പൊലീസ്

തിരുവനന്തപുരത്ത് നിന്ന് രാത്രയില്‍ ഉറങ്ങിക്കിടന്ന 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നത്. അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിന് ഹിന്ദി മാത്രമാണ് അറിയാവുന്നത്. കുഞ്ഞ് ധരിച്ചിരുന്നത് ടീ ഷര്‍ട്ടാണ്.

പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് റെയില്‍വേ ട്രാക്കിന് അടുത്ത് സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലക്കുള്ളില്‍ ഇന്നലെ രാത്രി കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്. കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറില്‍ വന്ന അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു ഒഴിഞ്ഞ നിലങ്ങളും റെയില്‍വേ, ബസ് സ്റ്റേഷനും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. അന്വേഷണം അയല്‍ജില്ലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0471- 2743195. കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍


9497 947107
9497960113
9497 980015
9497996988

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions