നാട്ടുവാര്‍ത്തകള്‍

സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്

ആലപ്പുഴ: ചേര്‍ത്തലയില്‍ റോഡില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് വലിയവീട്ടില്‍ ആരതി (32) ആണ് വണ്ടാനം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ ഭര്‍ത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പൊള്ളലേറ്റ ഭര്‍ത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഇന്നു രാവിലെ സെന്റ് മേരീസ് പാലത്തിനു സമീപത്തുനിന്നും ഇടറോഡിലൂടെ സ്കൂട്ടറില്‍ സ്ഥാപനത്തിലേക്കു വരുമ്പോഴാണ് ആക്രമണമുണ്ടായത്. ഇടറോഡില്‍ കാത്തിരുന്ന ശ്യാം, സ്കൂട്ടര്‍ തടഞ്ഞ് ആരതിയെ വലിച്ചിറക്കി കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തീ പടര്‍ന്നതോടെ ആരതി പ്രാണരക്ഷാര്‍ഥം 100 മീറ്ററോളം അകലേക്കുവരെ ഓടി. സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്. ഉടന്‍തന്നെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു നല്‍കിയ ഹര്‍ജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു.

ഇതിനുശേഷവും ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി മുഴക്കുന്നതായി ആരതി പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി. ഇതില്‍ ആദ്യം പൊലീസ് ഇയാളെ താക്കീതു ചെയ്തു വിട്ടയച്ചു. ഭീഷണി തുടര്‍ന്നതോടെ വീണ്ടും ജീവനു ഭീഷണിയുണ്ടെന്നു കാട്ടി നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത്.

  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions