യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാം കൗണ്‍സില്‍ 2 വര്‍ഷത്തേക്ക് 21% നികുതി കൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും. ഏതാണ്ട് 600 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അധികൃതര്‍ പറയുന്നു.

2024 - 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും അതുപോലെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും 150 മില്യണ്‍ പൗണ്ട് വീതം ചെലവ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇന്നലെ കൗണ്‍സില്‍ പിറത്തുവിട്ടു. 2025- 2026 ല്‍ ആയിരിക്കും രണ്ടാഴ്ച്ചയിലൊരിക്കലുള്ള മാലിന്യ ശേഖരണം ആരംഭിക്കുക എന്നാല്‍, ചെലവ് കുറയ്ക്കുന്നതിനുള്ള മറ്റ് നടപടികള്‍ എല്ലാം തന്നെ ഉടനെ ആരംഭിക്കും.

തെരുവു വിളക്കുകള്‍ മങ്ങിയ പ്രകാശത്തില്‍ കത്തിക്കുക വഴി പ്രതിവര്‍ഷം ഒരു മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈവേ പരിപാലനത്തില്‍ പണം ചെലവാക്കുന്നത് നിര്‍ത്തലാക്കിയാല്‍ 12 മില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും. അഡള്‍ട്ട് സോഷ്യല്‍ കെയര്‍ മേഖലയില്‍ 23.7 മില്യണ്‍ പൗണ്ടിന്റെ കുറവ് അടുത്ത വര്‍ഷം വരുത്തും അതേസമയം ചില്‍ഡ്രന്‍സ് യംഗ് പീപ്പിള്‍ ആന്‍ഡ് ഫാമിലി വകുപ്പില്‍ 5.15 മില്യണ്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കും.

അതുപോലെ, ചില്‍ഡ്രന്‍സ് ട്രാവല്‍ കോണ്‍ട്രാക്റ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതുക്കിയാല്‍ പ്രതിവര്‍ഷം 13 മില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയുമെന്നും കൗണ്‍സില്‍ കരുതുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സ് 10 ശതമാനം വീതം വര്‍ദ്ധിപ്പിക്കാനുള്ള അനുമതി, കഴിഞ്ഞ ജനുവരിയില്‍ കൗണ്‍സില്‍ തേടിയിരുന്നു. ഐ ടി സിസ്റ്റത്തില്‍ ഏതാണ്ട് 80 മില്യണ്‍ പൗണ്ടിന്റെ അധിക ചെലവ് വരികയും 760 മില്യണ്‍ പൗണ്ട് വരെയുള്ള കുടിശ്ശികകള്‍ വരികയും ചെയ്തതോടെയായിരുന്നു പാപ്പരാണെന്ന് പ്രഖ്യാപിക്കുന്ന സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ചത്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions