നാട്ടുവാര്‍ത്തകള്‍

വര്‍ക്കലയില്‍ ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പകുതി നായകള്‍ ഭക്ഷിച്ച നിലയില്‍


തിരുവനന്തപുരം വര്‍ക്കലയില്‍ ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. വര്‍ക്കല ചാവര്‍കോടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവര്‍കോട് ഗംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണെന്ന് സ്ഥിരീകരിച്ചു. ആളെഴിഞ്ഞ പുരയിടത്തില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.


പുരയിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതി നായകള്‍ ഭക്ഷിച്ച നിലയിലായിരുന്നു. അജിത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ അജിത് ഉപദ്രവിച്ചെന്ന് കാട്ടി ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് അജിത്തിന്റെ ഭാര്യ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നത്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions