നാട്ടുവാര്‍ത്തകള്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ചാലിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ പരിശീലകന്‍ സിദ്ധിഖ് അലി അറസ്റ്റില്‍. കരാട്ടെ പരിശീലകന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വാഴക്കാട് പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി എട്ടോടെ ചാലിയാര്‍ പുഴയില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മേല്‍ വസ്ത്രം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും പരിശീലകനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും കുടുംബം ആരോപിച്ചു.


സ്‌കൂളിലെ കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. സ്‌കൂള്‍ അധികൃതര്‍ കോഴിക്കോട് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടി ഈ സമയം സംസാരിക്കാന്‍ കഴിയുന്ന മാനസിക നിലയില്‍ ആയിരുന്നില്ല.

ഇതേ തുടര്‍ന്ന് മൊഴിയെടുക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു. പ്രതി സിദ്ധിഖ് അലിയ്‌ക്കെതിരെ നിലവില്‍ രണ്ട് പോക്‌സോ കേസുകളുണ്ട്. മൂന്ന് വര്‍ഷത്തോളമായി പ്രതി പെണ്‍കുട്ടിയെ പീഡീപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions