സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളില്‍ മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തിയ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ റൊമാനിയന്‍ എന്‍എച്ച്എസ് ഡോക്ടറെ പുറത്താക്കി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാന്‍ അവരുടെ മലാശയത്തില്‍ മരുന്നുകള്‍ കയറ്റുകയായിരുന്നു. ഇവരില്‍ പലരിലും നടപടി ക്രമങ്ങള്‍ നടത്തുന്നതിന് മുന്‍പായി അനുവാദം വാങ്ങിച്ചിരുന്നില്ല.
ചില രോഗികളുടെ മലാശയത്തില്‍ എട്ടു തവണ വരെ മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്‌തതായി ട്രൈബ്യുണല്‍ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകള്‍ക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാള്‍ ഉപദ്രവിച്ചതായി സമ്മതിച്ചു. 2007-ല്‍ റൊമാനിയയില്‍ ബിരുദം നേടിയ ഡോ. സ്റ്റാന്‍, മസ്കുലോസ്കെലെറ്റല്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്‌ത്ര ശാഖയായ ട്രോമ, ഓര്‍ത്തോപീഡിക്‌സ് മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയില്‍ ജോലി ചെയ്‌തിരുന്നു. 2015 ലാണ് അദ്ദേഹം തന്റെ ഏറ്റവും ഒടുവിലെ എന്‍എച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.