നാട്ടുവാര്‍ത്തകള്‍

17കാരിയുടെ മരണം; പ്രതിയായ കരോട്ട മാസ്റ്റര്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴ്കാരിയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍. പ്രായപൂര്‍ത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റര്‍ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തല്‍.

കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നത്. താന്‍ 'പരമഗുരു' ആണ്. മനസ്സും ശരീരവും തനിക്ക് സമര്‍പ്പിക്കണം. അല്ലാത്തവര്‍ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിയില്‍ നിന്നുള്ള ഭീഷണി കാരണമാണ് താന്‍ മൊഴി മാറ്റി പറഞ്ഞത് എന്നും അതിജീവിത പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ സിദ്ധിഖ് അലി പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടര്‍ന്ന് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions