നാട്ടുവാര്‍ത്തകള്‍

'ഇന്ത്യ' മുന്നണിയെ അടുപ്പിക്കാതെ മമത; ബംഗാളില്‍ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിക്ക് പശ്ചിമ ബംഗാളില്‍ തിരിച്ചടി. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നലെ ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടും മുന്‍പാണ് പാര്‍ട്ടി നേതാവ് ഡെറിക് ഒ ബ്രിയാന്‍ നിലപാട് വ്യക്തമാക്കിയത്.

ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പേ പാര്‍ട്ടി ചെയര്‍പഴ്‌സണും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കിയതാണ്. അസ്സമിലെ ചില സീറ്റുകളിലും മേഘാലയയിലെ ഒരു സീറ്റിലും പാര്‍ട്ടി മത്സരിക്കും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഡെറിക് ഒ ബ്രിയന്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും ഡല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സീറ്റ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിരിക്കേയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിമുഖത അറിയിച്ചത്. അതേസമയം, പഞ്ചാബില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചയായിട്ടില്ല. ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഇതിനകം വ്യക്തമാക്കികഴിഞ്ഞു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions