യു.കെ.വാര്‍ത്തകള്‍

ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു

വിദ്യാര്‍ത്ഥി വിസയില്‍ ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി ഡേവിസ് സൈമണ്‍ (25) മരണമടഞ്ഞു. ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. രോഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിസ്. എന്നാല്‍ പഠനം തുടങ്ങി ആഴ്ചകള്‍ മാത്രം പിന്നിടവേയാണ് മൂന്നു ദിവസം മുന്നേ കടുത്ത തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ തലയില്‍ രക്തസ്രാവവും കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് അംഗമായിരുന്നു. സംസ്കാരം പിന്നീട് കേരളത്തില്‍ നടക്കും. നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിരതാമസമാണ് ഡേവിസിന്റെ കുടുംബം.


ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഡേവിസ് വളരെ പ്രതീക്ഷയോടെയാണ് നാട്ടില്‍ നിന്നും പഠനത്തിനായി ലണ്ടനിലെത്തിയത്. എന്നാല്‍ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഡേവിസ് മടങ്ങിയതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം തീരാദുഃഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും.


  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions