യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 20-കളില്‍ പ്രായമുള്ളവര്‍ ജോലിയില്‍ നിന്നും വന്‍തോതില്‍ വിട്ടുനില്‍ക്കുന്നു; സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി

ബ്രിട്ടനിലെ യുവാക്കള്‍ വലിയ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നെന്നും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട്. 40-കളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് ആരോഗ്യം മോശമായതിന്റെ പേരില്‍ ജോലിക്ക് എത്താതെ പോകുന്ന കാര്യത്തില്‍ 20-കളില്‍ പ്രായമുള്ളവര്‍ മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

18 മുതല്‍ 24 വയസ് വരെയുള്ള കാല്‍ശതമാനത്തിലേറെ പേരാണ് തങ്ങള്‍ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളുള്ളതായി പറയുന്നത്. മറ്റ് ഒരു പ്രായവിഭാഗത്തില്‍ പെട്ടവരും ഈ തോതില്‍ മാനസിക പ്രശ്‌നങ്ങള്‍ അവകാശപ്പെടുന്നില്ല. ഇതിന് പുറമെയാണ് ആരോഗ്യം മോശമായതിന്റെ പേരില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണമേറുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വെറും 93,000 എന്നതില്‍ നിന്നും ഇരട്ടിച്ച് 190,000-ലേക്കാണ് കുതിച്ചുയര്‍ന്നത്. വിദ്യാഭ്യാസം കുറഞ്ഞ യുവാക്കളിലാണ് ഇത് പ്രധാനമായും കാണുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പേപ്പര്‍ കണ്ടെത്തുന്നു. ജോലി ഇല്ലാത്ത 79 ശതമാനം യുവാക്കളും ജിസിഎസ്ഇ യോഗ്യത മാത്രമുള്ളവരാണ്.

'യുവാക്കളില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് ലക്ഷക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്നു. കൂടാതെ സമ്പദ് വ്യവസ്ഥയ്ക്കും, സാമൂഹിക സുരക്ഷാ സിസ്റ്റത്തിലൂടെയുള്ള പൊതുചെലവുകളെയും ബാധിക്കുന്നതിന് പുറമെ എന്‍എച്ച്എസില്‍ സമ്മര്‍ദമായി മാറുകയാണ്. ഇതില്‍ കാര്യമായി ഇടപെട്ടില്ലെങ്കിലും ഒരു തലമുറയെ നഷ്ടമാകും', റെസൊലൂഷന്‍ ഫൗണ്ടേഷനിലെ ജോ ബിബി പറഞ്ഞു.

അതേസമയം, ആളുകളെ ജോലിയില്‍ മടക്കിയെത്തിക്കാന്‍ വെല്‍ഫെയര്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. റെക്കോര്‍ഡ് വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ കുടിയേറ്റക്കാരെ വര്‍ദ്ധിച്ച തോതില്‍ ആശ്രയിക്കേണ്ടി വന്നതോടെയാണ് ഇത്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions