നാട്ടുവാര്‍ത്തകള്‍

ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ വമ്പ് ഉടച്ചു രോഹിതും കൂട്ടരും ടെസ്റ്റ് പരമ്പര സ്വന്തമാക്കി


ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്‌ബോള്‍ യുഗം കൊണ്ടുവന്ന ഇംഗ്ലണ്ടിനെ ഒരു മത്സരം ശേഷിക്കെ ടെസ്റ്റ് പരമ്പര നേടി തച്ചുടച്ചു ഇന്ത്യ. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ പമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. മാര്‍ച്ച് 7നാണ് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. ബാസ് ബോള്‍ കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്.


ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മ്മയും യുവതാരം ശുഭ്മാന്‍ ഗില്ലും അര്‍ദ്ധ സെഞ്ച്വറി നേടി. രോഹിത് 81 ബോളില്‍ 55 റണ്‍സെടുത്തു. ഗില്‍ 52* റണ്‍സെടുത്തും ജുറേല്‍ 39* റണ്‍സെടുത്തും പുറത്താകാതെ നിന്നു. യശ്വസി ജയ്‌സ്വാള്‍ 37 റണ്‍സെടുത്തു. രജത് പടിദാറിനും സര്‍ഫറാസിനും അക്കൗണ്ട് തുറക്കാനായില്ല. ജഡേജയും (4) നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാര്‍ട്ട്‌ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 353 റണ്‍സെടുത്തിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ 353-ല്‍ നിര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 307 റണ്‍സിന് പുറത്തയി. ഇതോടെ ഇന്ത്യ 46 റണ്‍സിന് പിറകിലായി.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ആദ്യത്തേതുപോലെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും 145 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിനെ 150 പോലും കടക്കാനാവാത്ത വിധത്തില്‍ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions