നാട്ടുവാര്‍ത്തകള്‍

രാഹുലിനെതിരെ ആനിരാജ; തരൂരിനെതിരെ പന്ന്യന്‍, തൃശൂരില്‍ സുനില്‍ കുമാറും മാവേലിക്കര അരുണ്‍ കുമാറും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐയുടെ നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്നത് പോലെ തന്നെയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക. വയനാട്ടില്‍ ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആനി രാജയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറും സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു.


തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ സിപിഐ സീറ്റുകളില്‍ മല്‍സരിക്കുന്നവരുടെ പട്ടിക പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റി നിര്‍ദേശം ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആനി രാജയെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐയ്ക്ക് കൃത്യമായ നിരീക്ഷണമുണ്ട്. സിപിഐ നേതൃത്വത്തിന്റെ ഇടപെടലില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിച്ചതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ ചര്‍ച്ചകളാണ് പാര്‍ട്ടിയുടെ നിര്‍ദേശം മുതിര്‍ന്ന നേതാവ് അംഗീകരിക്കുന്നതില്‍ നിര്‍ണായകമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും തലസ്ഥാനത്ത് മൂന്നാം സ്ഥാനത്താവുക എന്ന നാണക്കേടില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്നുമുള്ള കീഴ്ഘടകങ്ങളുടെ അടക്കം നിര്‍ദേശം മാനിച്ചാണ് ശക്തനായ മുതിര്‍ന്ന നേതാവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഐ തയ്യാറായതിന് പിന്നില്‍.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions