ഓരോ വര്‍ഷം ബ്രിട്ടനില്‍ 3,75,000 പേര്‍ക്ക് പുതിയതായി കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ട് ഏല്ലാ രണ്ട് പേരിലും ഒരാള്‍ക്ക് വീതം ജീവിതത്തില്‍ എപ്പോഴെങ്കിലും കാന്‍സര്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നുകൂടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണം കഴിക്കുന്ന സമയത്താണ് സാധാരണയായി കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതിനെ നിരവധി ലക്ഷണങ്ങള്‍ സ്വാധീനിക്കും. ആദ്യമായി നോക്കേണ്ടത് സാധാരണ പോലെ വിശപ്പ് ഉണ്ടാകുന്നുണ്ടോ എന്നതാണെന്ന് ക്രോണിക്കിള്‍ ലൈവില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ രീതിയിലുള്ള വിശപ്പ് ഉണ്ടാവുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുവാനും കാന്‍സര്‍ ചാരിറ്റി മാക്കില്ലിയന്‍ പറയുന്നു.
ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട മറ്റൊരു ലക്ഷണം ഭക്ഷണം ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടോ എന്നതാണ്. തൊണ്ടയില്‍ എന്തോ കുടുങ്ങിയതുപോലെ ഇടയ്ക്കിടെ തോന്നലുണ്ടാകാറുണ്ടോ എന്നും ശ്രദ്ധിക്കണം. അവസാനമായി ശ്രദ്ധിക്കേണ്ടത് ദഹനക്കുറവാണ്. ദഹനക്കുറവോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്നുവെങ്കിലും എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. നീണ്ടകാലം ഇത് അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടിരിക്കണം.
അതുപോലെ ബോവല്‍ മൂവ്മെന്റ്സും നിരീക്ഷിക്കണം. മൂന്നാഴ്ചയിലധികം അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍, ഉദാഹരണത്തിന്, ദീര്‍ഘകാലത്തേക്ക് വയറിളക്കം, കട്ടിയായ മലം, മലത്തില്‍ രക്തത്തിന്റെ അംശം എന്നിവ കണ്ടെത്തുക പോലുള്ളവ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണുക. ഒരുപക്ഷെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം ഇത് എന്നും ചാരിറ്റി പറയുന്നു.