നാട്ടുവാര്‍ത്തകള്‍

മൂന്നാറില്‍ കാട്ടാന ഓട്ടോ ആക്രമിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്


മൂന്നാര്‍: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. കന്നിമല ടോപ് ഡിവിഷന്‍ സ്വദേശി സുരേഷ്‌കുമാര്‍ (മണി-45) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 യോടെയായിരിന്നു ആക്രമണം. ഓട്ടോയില്‍ സഞ്ചാരിക്കുകയായിരുന്നു മണി, ഓട്ടോക്ക് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.

ഓട്ടോ ഡ്രൈവറാണു മരിച്ച മണി. സ്കൂള്‍ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറില്‍നിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍, തെറിച്ചുവീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍നിന്ന് എണീക്കവേ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും കാട്ടാന ആക്രമണം.

സംഭവത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions