ആദ്യ കാല മാല്‍വേന്‍ മലയാളിയും പിന്നീട് വൂസ്റ്റര്‍ നിവാസിയുമായ കോട്ടയം വെളിയന്നൂര്‍ സ്വദേശി സ്റ്റീഫന്‍ മത്തായിക്ക് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍.
സീറോ മലബാര്‍ രൂപത വികാരി ജനറല്‍ കൂടിയായ ഫാ. സജി മലയില്‍, പാരിഷ് വൈദികന്‍ ഷൈജു കൊച്ചുപറമ്പില്‍, ഇടവക വികാരി ടെറിന്‍ മുല്ലക്കര, സെഹിയോന്‍ ചുമതലയുള്ള ഫാ. ഷിജു, ഫാ. സജി തോട്ടം, ഫാ. മാത്യു, ഫാ. ജസ്റ്റിന്‍, ഫാ. മനു, ഫാ. വര്‍ഗീസ് എന്നിവരും വൂസ്റ്റര്‍ പള്ളി വികാരി കാനോന്‍ ബ്രയാന്‍ മക്കിന്‍ലെ, മാല്‍വേണ്‍ പള്ളി വികാരി നസ്റിയസ് മാഗ്നവെ എന്നിവരാണ് സ്റ്റീഫന്റെ അന്ത്യയാത്രയ്ക്ക് പ്രാര്‍ത്ഥനാ പുഷ്പങ്ങളുമായി വൂസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിയത്.
ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായ സ്റ്റീഫന്‍ നാട്ടില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ. മരുമകള്‍: റോസ് മേരി.