യുകെയില്‍ അന്തരിച്ച മലയാളി ഡോക്ടര്‍ എ ജെ ജേക്കബിന് (64) മാര്‍ച്ച് ആറിന് വിട നല്‍കും. സംസ്‌കാരം പ്രസ്റ്റണില്‍. രാവിലെ 10 മുതല്‍ 11 വരെ പ്രസ്റ്റണിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തുമെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്ന് 11 മണിക്ക് കുര്‍ബാനയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും.
പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളില്‍ ഒന്നായ പ്രസ്റ്റണിലെ ലങ്കഷെയര്‍ ടീച്ചിങ് ആശുപത്രിയിലെ ന്യൂറോപതോളജിസ്റ്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22നായിരുന്നു മരണം. പാലാ ിിടമറ്റം ആയത്തമറ്റം പരേതനായ ഡോ എ എം ജോസഫിന്റെയും പ്രൊഫസര്‍ മോളി ജോസഫിന്റെയും (അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി) മകനാണ്.
ഭാര്യ ഡോ ദീപ ലിസാ ജേക്കബ്
മക്കള്‍ ; ഡോ ജോ ജേക്കബ്, ഡോ ജെയിംസ് ജേക്കബ്