യുകെയിലെ വീട് വിപണി ചൂട് പിടിക്കുന്നു! വാങ്ങാനും വില്‍ക്കാനും കൂടുതല്‍ ആളുകള്‍ രംഗത്ത്
നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രോപ്പര്‍ട്ടി വിപണിക്ക് ഉണര്‍വ്. ഈ മാസം കൂടുതല്‍ വാങ്ങലുകാരും, വില്‍പ്പനക്കാരും രംഗത്തിറങ്ങിയതോടെ വില്‍പ്പന തകൃതിയായി അരങ്ങേറിയെന്നാണ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷാവര്‍ഷത്തെ വ്യത്യാസം താരതമ്യം ചെയ്യുമ്പോള്‍ ഭവനവിലയില്‍ -0.5% കുറവ് വന്നതായും കണക്കുകള്‍ പറയുന്നു.
2023 ഒക്ടോബറിലെ -1.4 ശതമാനത്തില്‍ നിന്നും വര്‍ദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ വിപണിയില്‍ 11 ശതമാനം അധികം വീട് വാങ്ങലുകാര്‍ സജീവമായിട്ടുണ്ടെന്ന് സൂപ്ല പറയുന്നു. വില്‍പ്പന അംഗീകരിച്ച എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തി.
2023-ല്‍ വില്‍പ്പനയുടെ തോത് ഇടിഞ്ഞ ശേഷമാണ് 2024 ആദ്യം തന്നെ ഈ തിരിച്ചുവരവ്. മോര്‍ട്ട്‌ഗേജ് വിപണി ആടിയുലഞ്ഞതോടെയാണ് നിരവധി ആളുകള്‍ വീടുകള്‍ വാങ്ങാനുള്ള പദ്ധതി മാറ്റിവെച്ചത്. ഒരു ഘട്ടത്തില്‍ രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റുകള്‍ 6.86 ശതമാനം വരെ ഉയര്‍ന്നിരുന്നു.
എച്ച്എംആര്‍സി കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇടപാടുകളില്‍ 20 ശതമാനം ഇടിവാണ് വന്നത്. എന്നാല്‍ 2024 തുടങ്ങിയതോടെ ഭവനവിപണിയുടെ സമയം മാറുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. വീട് വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടമാക്കുന്നത്തായി സൂപ്ല വ്യക്തമാക്കി.