നാട്ടുവാര്‍ത്തകള്‍

വെറ്ററിനറി കോളേജ് വിദ്യാര്‍ഥിയുടെ മരണം; പ്രധാന പ്രതി കസ്റ്റഡിയില്‍; എസ്എഫ്‌ഐക്കാര്‍ ഒളിവില്‍

വയനാട്: പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ പ്രധാന പ്രതി അഖില്‍ കസ്റ്റഡിയില്‍. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖില്‍ കെ. ഈ മാസം 18 നാണ് സിദ്ധാര്‍ഥന്‍ മരിച്ചത്. പിന്നാലെ 23ന് കേസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികളും ഒളിവില്‍ പോവുകയായിരുന്നു.


16നും 17നും കോളേജില്‍ നടന്ന സ്പോര്‍ട്‌സ് ഡേയ്ക്ക് പിന്നാലെയാണ് കോളേജില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. 16ന് രാത്രിയിലാണ് മര്‍ദനവും അക്രമവും തുടങ്ങിയതെന്നാണ് നേരത്തെ അറസ്റ്റിലായവര്‍ പൊലീസിനോടു പറഞ്ഞത്. 17ന് സിദ്ധാര്‍ഥന്‍ മാനസികമായി തളര്‍ന്ന നിലയിലായതുകൊണ്ട് കാവലിരുന്നെന്നും പറഞ്ഞിരുന്നു. 18ന് പ്രശ്നമൊന്നുമില്ലെന്നു കണ്ടതോടെ പിന്നീട് അത്ര കാര്യമാക്കിയില്ല. കുളിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ സിദ്ധാര്‍ഥനെ ഉച്ചയോടെ മരിച്ച നിലയില്‍ കാണുകയായിരുന്നു.


സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഹോസ്റ്റല്‍ മുറിയില്‍ കയറി സംഘത്തിലുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ആണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയില്‍ പോയിരിക്കുകയാണ്.

ക്യാമ്പസില്‍ സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാര്‍ത്ഥിക്കൂട്ടം കണ്ടു നില്‍ക്കുകയായിരുന്നു. ഒരാള്‍ പോലും സിദ്ധാര്‍ത്ഥന്റെ രക്ഷയ്ക്ക് വന്നില്ല. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാര്‍ത്ഥന്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിച്ചില്ല. ഇത് സിദ്ധാര്‍ത്ഥിനെ മാനസികമായി തളര്‍ത്തിയെന്ന് പൊലീസ് പറയുന്നു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions