നാട്ടുവാര്‍ത്തകള്‍

കാമുകനൊപ്പം ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; മാതാവ് പിടിയില്‍



മലപ്പുറം: തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മൂന്ന് മാസം മുന്‍പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന കാര്യം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല


മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മലപ്പുറത്തെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ യുവതിയെ കണ്ടതോടെയാണ് സംഭവം പുറത്തായത്. യുവതിക്കൊപ്പം കുഞ്ഞിനെ കാണാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.


പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ കാമുകന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ട്രെയിനില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും യുവതി മൊഴി നല്‍കി.

  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions