യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായിരികുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

അടുത്ത ആഴ്ചയിലെ ബജറ്റില്‍ കൂടുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. അബെര്‍ഡീനില്‍ സ്‌കോട്ടിഷ് ടോറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. യുകെയിലെ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സുനാക് വ്യക്തമാക്കി.

സ്‌കോട്ട്‌ലണ്ടിലെ ഭരണപക്ഷമായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ഏപ്രില്‍ മുതല്‍ 28,850 പൗണ്ടിന് മുകളില്‍ വരുമാനം നേടുന്ന എല്ലാവരില്‍ നിന്നും ഇന്‍കംടാക്‌സ് വര്‍ദ്ധിപ്പിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. 'ടാക്‌സ് കൂട്ടി കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ് എസ്എന്‍പി. ഞാന്‍ ആളുകളുടെ ജീവിതം എളുപ്പമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു', സുനാക് പറഞ്ഞു.

ജനുവരിയില്‍ യുകെയിലെ ജോലിക്കാര്‍ നല്‍കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ 12 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി ചുരുക്കിയിരുന്നു. ശരാശരി 35,000 പൗണ്ട് വരുമാനമുള്ള ഒരാള്‍ക്ക് 450 പൗണ്ട് നികുതി കുറവാണ് ഇതില്‍ നിന്നും ലഭിച്ചതെന്ന് സുനാക് ചൂണ്ടിക്കാണിച്ചു.

'കഠിനാധ്വാനത്തിന് ഫലം നല്‍കുന്ന രാജ്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് സുപ്രധാനമാണ്', പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ചയിലെ സ്പ്രിംഗ് ബജറ്റില്‍ ഹണ്ട് വ്യക്തി നികുതികള്‍ കുറയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ വേണമെന്ന സമ്മര്‍ദ്ദം ടോറി പാര്‍ട്ടിയില്‍ ശക്തമാണ്. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയ നടപടിയും തുടര്‍ന്നേക്കും. ഇത് രണ്ടും ചേര്‍ന്ന് ട്രഷറിക്ക് പ്രതിവര്‍ഷം 5.5 ബില്ല്യണ്‍ പൗണ്ട് ചെലവാണ് വരുന്നത്. എന്നാല്‍ ടോറി എംപിമാരെ തൃപ്തിപ്പെടുത്താന്‍ ഇതുമാത്രം മതിയാവില്ല. തെരഞ്ഞെടുപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്‍കം ടാക്‌സില്‍ ഇളവ് പ്രഖ്യാപിച്ച് നാടകീയ നീക്കം നടത്തണമെന്നാണ് ഇവര്‍ വാദിക്കുന്നത്.

വേപ്പിംഗ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും പുതിയ ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ ബജറ്റ് തയ്യാറായേക്കും. ഈ ശീലത്തിന്റെ ആകര്‍ഷണം കുറയ്ക്കാനുള്ള നടപടികള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പുകയില ഡ്യൂട്ടികളും വര്‍ദ്ധിപ്പിച്ച് വേപ്പിംഗ് സിഗററ്റിനേക്കാള്‍ ലാഭകരമാക്കി നിലനിര്‍ത്തുകയും ചെയ്യും.
വന്‍തോതില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിയുമെന്നാണ് ഹണ്ട് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ പൊതുസാമ്പത്തിക രംഗം ഉദ്ദേശിച്ചതിലും മോശമായതോടെയാണ് ഇത് ഉപേക്ഷിക്കേണ്ടി വരുന്നത്.

നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്താന്‍ മറുഭാഗത്ത് പൊതുചെലവുകള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബജറ്റില്‍ ഒരു റൗണ്ട് നികുതി വര്‍ദ്ധനവുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ഹണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ 2015 വരെ കാലത്ത് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് തുല്യമാകും ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതോടെ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും 20 ശതമാനം ബജറ്റ് വിഹിതം കുറയ്ക്കാന്‍ വഴിയൊരുങ്ങുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. ഹെല്‍ത്ത് ഉള്‍പ്പെടെ ഏതാനും വകുപ്പുകള്‍ മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടുക.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions