നാട്ടുവാര്‍ത്തകള്‍

ബിജെപിയുടെ ആദ്യപട്ടികയില്‍ സുരേഷ്‌ഗോപി, അനില്‍ ആന്റണി, മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്. അമിത് ഷാ ഗാന്ധിനഗറില്‍ മത്സരിക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജ്‌ജു അരുണാചല്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും


കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളിയാണ് പ്രഖ്യാപിച്ചത്. തൃശൂര്‍- സുരേഷ് ഗോപി, പത്തനംതിട്ട - അനില്‍ ആന്റണി, ആറ്റിങ്ങല്‍ - വി.മുരളീധരന്‍, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും.


കേരളത്തില്‍ നിന്ന് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍:

കാസര്‍കോട് - എം.എല്‍. അശ്വിനി

കണ്ണൂര്‍ -സി രഘുനാഥ്‌
വടകര - പ്രഫുല്‍ കൃഷ്ണന്‍
മലപ്പുറം - ഡോ. അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം

പാലക്കാട്- സി. കൃഷ്ണകുമാര്‍
തൃശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ - ശോഭാ സുരേന്ദ്രന്‍
കോഴിക്കോട് - എം.ടി.രമേശ്
പത്തനംതിട്ട - അനില്‍ ആന്റണി
ആറ്റിങ്ങല്‍ - വി.മുരളീധരന്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍

  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions