നാട്ടുവാര്‍ത്തകള്‍

അഴിമതി കേസുകളില്‍ എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: അഴിമതി കേസുകളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സമാജികര്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. വോട്ടിന് കോഴയുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ സുപ്രധാന വിധി.

സഭയില്‍ നടത്തുന്ന പ്രസംഗത്തിന്റെയോ വോട്ടിന്റെയോ പേരിലുള്ള കോഴ ആരോപണത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്ന 1998ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവാദണ് ഇന്ന് സുപ്രീം കോടതി തിരുത്തിയത്.

അഴിമതിയെ പാര്‍ലമെന്ററി പരിരക്ഷ കൊണ്ട് സംരക്ഷിക്കാന്‍ കഴിയില്ലെന്നും 1998ലെ ഉത്തരവിന്റെ നിര്‍വചനം ഭരണഘടനയുടെ അനുഛേദം 105നും 194നും വിരുദ്ധമാണെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.

2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ട് ചെയ്ത കേസില്‍ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെഎംഎം നേതാവ് ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions