നാട്ടുവാര്‍ത്തകള്‍

എറണാകുളം-അങ്കമാലി അതിരൂപതയില്‍ 142 വൈദികര്‍ക്ക് സ്ഥലംമാറ്റം, ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് ഡോ. ജോസഫ് കരിയിലും വിരമിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന് പകരമായി ഫാ. വര്‍ഗീസ് മണവാളനെ നിയമിച്ചു

അതിരൂപതയിലെ വൈദികനും വക്താവുമായിരുന്ന ഫാ. പോള്‍ തേലക്കാട്ട് വിരമിച്ചു. 40 വര്‍ഷം സത്യദീപത്തില്‍ ചീഫ് എഡിറ്ററായും, സത്യദീപം ഇംഗ്ലീഷ് വിഭാഗത്തിന്റെ എഡിറ്റര്‍ ആയും സേവനം പൂര്‍ത്തിയാക്കിയ ഫാ. പോള്‍ തേലക്കാട്ട് 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വയം വിരമിച്ചത്.

അതേസമയം, കൊച്ചി രൂപതയുടെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് സ്ഥാനമൊഴിഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചതായി ബിഷപ്പ് ഹൗസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ ഡോ. ജോസഫ് കരിയില്‍, താന്‍ സ്ഥാനമൊഴിയുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മോണ്‍. ഷൈജു പര്യാത്തുശ്ശേരിയെ രൂപത ഉപദേശകസമിതി തിരഞ്ഞെടുത്തു. വിരമിക്കല്‍ പ്രായമായ 75 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിന് ബിഷപ്പ് കരിയില്‍ അപേക്ഷ നല്‍കിയത്. കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനായിരുന്നു ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ഡോ. ജോസഫ് കരിയില്‍. തദ്ദേശീയനായ നാലാമത്തെ ബിഷപ്പും. കൊച്ചി രൂപത വികാരി ജനറല്‍, പി.ഒ.സി. ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടഞ്ഞുകിടന്നിരുന്ന ആലുവ മൈനര്‍ സെമിനാരിയുടെ റെക്ടറായി അങ്കമാലി ഫൊറോന റെക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ടിനെ നിയമിച്ചു. അങ്കമാലി ബസിലിക്കയില്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ റെക്ടര്‍ ആയി. ഫരീദാബാദ് രൂപത വികാരി ജനറല്‍ ആയിരുന്ന ഫാ. ജോസ് ഒഴലക്കാട്ട് മലയാറ്റൂര്‍ റെക്ടറായി നിയമിച്ചു.

സത്യദീപം മാനേജിങ് ഡയറക്ടറും, ചീഫ് എഡിറ്ററുമായി ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്തിനെ നിയമിച്ചു. നിലവിലെ ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ കാലടി പള്ളി വികാരിയായി. കാറ്റിക്കിസം ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴ പള്ളിപ്പുറം ഫൊറോന വികാരിയായപ്പോള്‍ ഫാ. പോള്‍ മൊറേലി പുതിയ ഡയറക്ടറായി.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions