ലിവര്‍പൂള്‍: ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രെസ്‌കോട്ടിലെ സെന്റ് ലുക്ക്‌സ് കാത്തലിക് ദേവാലയത്തില്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയത്തില്‍ തന്നെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരമര്‍പ്പിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചക്ക് രണ്ടു മണിയോടെ വിസ്റ്റണിലെ നോസ്ലി സിമിത്തേരിയിലാകും ജോമോള്‍ക്ക് അന്ത്യവിശ്രമമൊരുക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ അറിയിച്ചു.
വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന ജോമോള്‍ ജോസ് കുറുമുളൂര്‍ ജോസ് അബ്രഹാമിന്റെ (പട്ടാളം ജോസ്) ഭാര്യയാണ്. ദമ്പതികള്‍ക്ക് മൂന്നു മക്കളുമുണ്ട്. നാട്ടില്‍ കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളാണ്. കോട്ടയം സ്വദേശികളാണ് ജോമോള്‍ ജോസും കുടുംബവും.
ദേവാലയത്തിന്റെ വിലാസം
St. Luke's Catholic Church, 137 Shaw Lane, Prescot., L35 5AT