യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവും; പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ.

ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് ഒരു അവകാശമായി മാറുകയാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ജോലിസ്ഥലത്ത് 26 ആഴ്ചയെങ്കിലും തികച്ചവര്‍ക്കായിരുന്നു ഫ്ലെക്സിബിള്‍ ഷിഫ്റ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്.

എന്നാല്‍ പുതിയ നിയമപ്രകാരം ഒരു ജീവനക്കാരന് ജോലി ആരംഭിക്കുമ്പോള്‍ തന്നെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കുന്നതിനുള്ള അവകാശം ഉണ്ട്. അതുപോലെതന്നെ ഫ്ലെക്സിബിള്‍ ഷിഫ്റ്റിനുള്ള അപേക്ഷ ലഭിച്ച്‌ രണ്ടു മാസത്തിനുള്ളില്‍ തൊഴിലുടമ തീരുമാനം അറിയിച്ചിരിക്കണം എന്ന നിയമവും ഏപ്രില്‍ മുതല്‍ നടപ്പിലാക്കും. നിലവില്‍ ഇത് മൂന്നുമാസമാണ്.

യുകെ മലയാളികള്‍ക്കു ഇത് വല്യ അനുഗ്രഹമാകും. ഭൂരിഭാഗം മലയാളികളും എന്‍എച്ച്എസിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഭാര്യയും ഭര്‍ത്താവും കൂടി ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ വളരെയേറെയാണ്. അതിനൊക്കെ ഇനി പരിഹാരമാവും.

അതുപോലെ തന്നെ ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലി നഷ്ടമാകുന്നത് ഇനി യുകെയില്‍ പഴങ്കഥയാവുകയാണ്. പുതിയ നിയമം ഗര്‍ഭിണികളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് പുലര്‍ത്തുന്നത്. 24 ആഴ്ച പ്രായമായ ഗര്‍ഭിണിക്ക് പൂര്‍ണ്ണമായും മറ്റേര്‍ണിറ്റി ലീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പുതിയ നിയമം പറയുന്നു. അബോര്‍ഷന്‍ നടത്തിയത് മൂലം ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഒട്ടേറെ പരിഗണനയാണ് പുതിയ നിയമത്തിലുള്ളത്.

ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ ഉറ്റ ബന്ധത്തിലുള്ളവര്‍ക്ക് അസുഖം ബാധിച്ചാല്‍ എടുക്കുന്ന കെയര്‍ ലീവിലും ഉദാരമായ സമീപനമാണ് പുതിയ നിയമത്തിലുള്ളത്. ശമ്പളം വാങ്ങാതെ വര്‍ഷത്തില്‍ ഒരാഴ്ച വരെ ഇങ്ങനെ ലീവ് എടുക്കാന്‍ സാധിക്കും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions