യു.കെ.വാര്‍ത്തകള്‍

6 ലോക മാരത്തണുകളും പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയില്‍ ലണ്ടന്‍ മലയാളി

ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ആറ്‌ ലോകോത്തര മാരത്തണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവി നേടി ലണ്ടന്‍ മലയാളി ജോലി ലാസര്‍ . ഇതില്‍ ഏറ്റവും കഠിനമായ ബോസ്റ്റണ്‍ കുന്നുകളിലെ ഓട്ടം രണ്ടുവര്‍ഷം മുമ്പ് 03:29:12 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ജോളി കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോയും പൂര്‍ത്തിയാക്കിയാണ് ടോക്കിയോയില്‍ അന്തിമ നേട്ടം കൈവരിച്ചത്. മലയാളികളായ മനോജ് കുര്യാക്കോസ്, രമേശ് പണിക്കര്‍, എഡ്ഗാര്‍ പിന്റോ എന്നിവര്‍ ഇതിനു മുമ്പ് സിക്സ് സ്റ്റാര്‍ ഫിനിഷര്‍മാരായിട്ടുണ്ട്. ഇതുവരെ ലോകത്താകെ 11,000 പേര്‍ക്കുമാത്രമാണ് ഈ നേട്ടം സ്വന്തമായിട്ടുള്ളത്. ഇന്ത്യയില്‍നിന്നും ആകെ 101 പേരും.

മഴയും വെയിലും മഞ്ഞും തണുപ്പും എല്ലാം അവഗണിച്ച് നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണ് ടോക്കിയോയിലെ ജോളിയുടെ നേട്ടം. ഞായറാഴ്ച നടന്ന മാരത്തണില്‍ മൂന്നു മണിക്കൂര്‍ 28 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ജോളി യുകെ മലയാളികളുടെയെല്ലാം അഭിമാന താരമായി മാറിയത്. ഇന്ത്യന്‍ ആര്‍മിയില്‍നിന്നും മേജര്‍ പദവിയില്‍ വിരമിച്ച ജോളി കുടുംബസമേതം ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിലാണ് താമസിക്കുന്നത്. നോക്കിയ, നീറ്റ്ആപ്പ്, എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ജോളി ഇപ്പോള്‍ ലണ്ടനിലെ റെഡ്ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. തൃശൂര്‍ മണ്ണുത്തി പാറയില്‍ ലാസറിന്റെയും തങ്കമ്മയുടെയും മകനാണ്.

ഭാര്യ: വിനീത, വിദ്യാര്‍ഥികളായ ജോവിന്‍ ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഇതിനോടകം 15 മാരത്തണുകള്‍ ജോളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹകരണവും ഏതു പ്രതികൂല സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ജോളിയെ ഈ നേട്ടങ്ങളിലെത്തിക്കുന്നത്.

മിക്ക മാരത്തണുകള്‍ക്കും നറുക്കെടുപ്പിലൂടെയാണ് ഓട്ടക്കാര്‍ യോഗ്യത നേടുന്നത്. എന്നാല്‍ ലോകത്തെ ആറ് വലിയ മാരത്തണുകളില്‍ ഏറ്റവും പ്രയാസപ്പെട്ട ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ 20 മിനിറ്റില്‍ മറ്റേതെങ്കിലും പ്രധാന മാരത്തണ്‍ ഓടി യോഗ്യത നേടണം. ഈ കടമ്പ നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന ജോളിക്ക് അതുകൊണ്ടുതന്നെ സിക്സ് സ്റ്റാര്‍ ഫിനിഷര്‍ നേട്ടത്തിലേക്ക് എത്താന്‍ ടോക്കിയോയിലെ ഓട്ടം ഒരു വലിയ കടമ്പയേ ആയിരുന്നില്ല. ടോക്കിയോയില്‍ നിന്നും ഇന്നലെ രാത്രി ലണ്ടന്‍ ഹീത്രുവില്‍ മടങ്ങിയെത്തിയ ജോളിക്ക് ലണ്ടനിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വീകരണം ഒരുക്കി.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions