യു.കെ.വാര്‍ത്തകള്‍

സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് സീനിയര്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍


സ്വതന്ത്ര വ്യാപാര കരാറിനായി ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് സീനിയര്‍ ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ന്യുഡല്‍ഹിയിലെത്തി.

കരാറിലെ ഏറ്റവും കടുപ്പമേറിയ, ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന വന്‍ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകള്‍ ഉള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ ആദ്യം ബോറിസ് ജോണ്‍സനും പിന്നീട് ലിസ് ട്രസ്സും ശ്രമിച്ച് പരാജയപ്പെട്ടതാണ്.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സംഘം എന്നാണ് ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍, പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കേണ്ടതായി വരും. അതുകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ച അടിയന്തിരമായി വീണ്ടും തുടരാന്‍ തീരുമാനിച്ചതെന്നും വക്താവ് അറിയിച്ചു.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ വിസ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കുറച്ചു കൂടി മെച്ചപ്പെട്ട കാര്യങ്ങള്‍ നേടാമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലേബറിന്റെ ഷാഡോ ബിസിനസ്സ് സെക്രട്ടറി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയിരുന്നു.

വിസയും സാമൂഹിക സുരക്ഷയുമാണ് ഈ കരാറിലെ ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍. കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് യു കെ വിസ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതോടൊപ്പം യു കെയില്‍ ജോലി ചെയ്യുമ്പോള്‍ നല്‍കേണ്ടുന്ന സോഷ്യല്‍ സെക്യുരിറ്റി പേയ്മെന്റുകളെ കുറിച്ചും ഇന്ത്യ ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാര്‍ പൊതുവെ കുടിയേറ്റത്തിന് എതിരായ വികാരം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിസ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക എന്നത് സുനകിന് തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions