പ്രണയവിവാഹത്തിന്റെ 15ാം നാള്‍ യുവതി മരിച്ച സംഭവത്തില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം നാള്‍ നവ വധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച കേസില്‍ എട്ടു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ വിപിന്‍ (28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനില്‍ സോന (22) മരിച്ച കേസിലാണ് വിപിന്‍ അറസ്റ്റിലായ്.
കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. 15ാം ദിവസം സോന ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
സ്ത്രീധനം ആവശ്യപ്പെട്ടു ശാരീരികവും മാനസികവുമായി സോനയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തെ പ്രണയ ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 15ാം ദിവസമാണ് ഭര്‍ത്താവ് ഉറങ്ങിയ അതേ മുറിയില്‍ ഫാനില്‍ സോന തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുമാസത്തിന് ശേഷം ഇപ്പോള്‍ വിപിന്‍ അറസ്റ്റിലായിരിക്കുകയാണ്.
പ്രണയ വിവാഹമായിരുന്നെങ്കിലും വിപിന്‍ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ ഉപദ്രവിച്ചതിലുള്ള വിഷമം മൂലം ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നു. ഉറങ്ങിയതിനാല്‍ സോനയുടെ മരണം അറിഞ്ഞില്ലെന്നാണ് വിപിന്‍ പറയുന്നത്.