യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. കേംബ്രിഡ്ജില്‍ കോട്ടയം സ്വദേശിനിയായ നഴ്സ് മരിച്ചു. രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്.
സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ട് വര്‍ഷം മുമ്പാണ് ടീനയും കുടുംബവും യുകെയിലെക്കെത്തിയത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുകയായിരുന്ന ടീനയ്ക്ക് ഈ അടുത്താണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചതോടെ ആകെ തകര്‍ന്നിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.