പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കന്‍ കഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരണ കാരണം പുറത്ത്
ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ (27) ആണ് മരിച്ചത്. ബട്ടര്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവkathi ന് കാരണം അനാഫൈലക്‌സിസ് അലര്‍ജിയെന്ന് സ്ഥിരീകരിച്ചു. കൊറോണര്‍ കോടതിയാണ് സ്ഥിരീകരിച്ചത്.
പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കിന്റെ ഒരു കഷ്ണം കഴിച്ചപ്പോള്‍ തന്നെ യുവാവ് കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണത്തിന് കാരണമായത്.
ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ (27) ആണ് മരിച്ചത്. അണ്ടിപരിപ്പ് ,ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു യുവാവ്. മെക്കാനിക്കായ ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍ ചിക്കനില്‍ ബദാം അടങ്ങിയിരുന്നതായി വ്യക്തമായി സൂചിപ്പിച്ചിരുന്നു. മുമ്പ് അണ്ടിപരിപ്പ് പോലുള്ളവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിട്ടും കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ ഹിഗ്ഗിന്‍സണ്‍ ബട്ടര്‍ ചിക്കന്‍ കഴിച്ചതെന്നാണ് കരുതപ്പെടുന്നത്.
പാഴ്‌സല്‍ നല്‍കിയ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും കണ്ടെത്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിഗ്ഗിന്‍സണ് അലര്‍ജിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2022 ഡിസംബര്‍ 28ന് കുടുംബമായി ആഹാരം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പക്ഷെ ജനുവരി 4ന് റോയല്‍ ബോള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണര്‍ കോടതി വിഷയത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. മരണ കാരണം അലര്‍ജിയാണെന്ന് പാത്തോളജിസ്റ്റ് ഡോ ഫിലിപ്പ് ലംബ് സ്ഥിരീകരിച്ചു. വിഭാഗത്തില്‍ ബദാം ഉണ്ടെന്ന് മെനുവില്‍ വ്യക്തമായി പറഞ്ഞിരുന്നു.